മുടികൊഴിച്ചിൽ പരിഹാരം(REMODIES FOR HAIR CARE)


മുടികൊഴിച്ചിൽ 

എട്ടു നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക, രണ്ടു സ്പൂണ്‍ നെല്ലിക്ക നീരിൽ ഒരു സ്പൂണ്‍ നാരങ്ങാനീരും അല്പം ഉപ്പും ചേർത്തു യോജിപ്പിച്ചു ശിരോചർമത്തിൽ (Scalp) പുരട്ടുക. പത്തു മിനിട്ടുകൾക്ക് ശേഷം ഇളം ചൂടുവെള്ളത്തിൽ തല കഴുകുക .(ചൂടുവെള്ളം പച്ചവെള്ളം ഒഴിച്ചു ആറിയ്ക്കരുത്‌ ). ആഴ്ചയിൽ മൂന്നുദിവസം ഇപ്രകാരം ചെയ്യുക .മുടികൊഴിച്ചിൽ മാറും. താരൻ വരാതിരിയ്ക്കും.
  • കരിംജീരകം പൊടിച്ചു ചേർത്തു വെളിച്ചെണ്ണ കാച്ചി ദിവസവും തേച്ചു കുളിയ്ക്കുക.
  • മൈലാഞ്ചി വേര് അരച്ച് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
  • കുറുന്തോട്ടിയില ചതച്ചു താളിയാക്കി തലയിൽ തേക്കുക.
  • ഉലുവ അരച്ചു ചേർത്ത എണ്ണ കാച്ചി തേയ്ക്കുക.
  • വേപ്പിലയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട് തല ദിവസം ഒരു തവണ കഴുകുക.

വട്ടത്തിൽ മുടി കൊഴിഞ്ഞാൽ 

തലയുടെ പലഭാഗങ്ങളിലും വട്ടത്തിൽ മുടി കൊഴിഞ്ഞാൽ ആ ഭാഗം ചുവന്നുള്ളി രണ്ടായി മുറിച്ചു ഉരച്ചു ശുദ്ധമാക്കിയ ശേഷം നന്നായി തുടച്ചു ചെറുനാരങ്ങാ നീര് പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞു വെളുത്തുള്ളിയും കാരറ്റും നെല്ലിക്കയും കൂടി അരച്ചു കുഴമ്പാക്കി പുറമേയിടുക. ഒന്നര മണിയ്ക്കൂർ കഴിഞ്ഞു തുടച്ചു കളയുക . മുടി കൊഴിച്ചിൽ മാറും. മുടി നന്നായി വളരുകയും ചെയ്യും.

അകാലനര അകറ്റാൻ 

മൈലാഞ്ചിയില അരച്ചതു 150 ഗ്രാം , നെല്ലിക്കാ അരച്ചതു 150 ഗ്രാം , നല്ലയിനം തേയില 10 ഗ്രാം എല്ലാം കൂടി ഒരു സ്റ്റീൽ പാത്രത്തിലിട്ട് 200 മില്ലി വെള്ളത്തിൽ തിളപ്പിക്കുക. പത്തു മിനിറ്റ് കഴിഞ്ഞു വാങ്ങി ചൂടാറിയ ശേഷം ഇതിൽ അഞ്ചു ഗ്രാം ഉപ്പും 10 മില്ലി ചെറുനാരങ്ങാ നീരും 15 മില്ലി പനിനീരും ചേർത്തു 30 മിനിറ്റ് വച്ച ശേഷം നന്നായി ഇളക്കി അരച്ചെടുത്ത് തലയിൽ തേച്ചു രണ്ടു മണിയ്ക്കൂർ കഴിഞ്ഞു ശുദ്ധ ജലത്തിൽ കഴുകി വൃത്തിയാക്കുക .ഇപ്രകാരം ആഴ്ചയിൽ രണ്ടു ദിവസം ചെയ്യുക .അകാലനര അകന്നുപോകും.
  • നെല്ലിക്ക അരച്ചു കട്ടത്തൈരിൽ കലർത്തി തലയിൽ തേച്ചു പിടിപ്പിയ്ക്കുക.
  • മൈലാഞ്ചി ഇല അരച്ചു തണലിൽ ഉണക്കി എടുക്കുക. ശേഷം വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടുക .
  • തലമുടിയ്ക്ക് നല്ല കറുപ്പ് ലഭിയ്ക്കാൻ
30 ഗ്രാം നല്ല കടലമാവ് ഒരു പാത്രത്തിലെടുത്തു അതിൽ 60 ഗ്രാം  കട്ടത്തൈര് ചേർത്തു നന്നായി ഇളക്കി കുഴമ്പു പരുവത്തിലാക്കി തലമുടിയിൽ പുരട്ടി കുളിയ്ക്കുക. തലമുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിയ്ക്കും.

താരൻ അകറ്റാൻ വീട്ടു ചികിത്സ 

  • ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേർത്തു ചൂടാക്കി തലയിൽ തേക്കുക.
  • വെറ്റില , ചെത്തിപ്പൂവ് , തുളസിയില എന്നിവയുടെ നീര് വെളിച്ചെണ്ണ ചേർത്തു കാച്ചി തേക്കുക.
  • വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് തല നന്നായി കഴുകുക.
  • ഉലുവ വെള്ളത്തിലിട്ടു കുതിർത്തരച്ചു പേസ്റ്റ് പോലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിയ്ക്കുക.
  • മൈലാഞ്ചിയില അല്പം ഉലുവ ചേർത്തു അരച്ചു അത് വെയിലത്ത് വച്ചു ഉണക്കിയ ശേഷം വെളിച്ചെണ്ണ കാച്ചി തലയോട്ടിയിൽ തേച്ചു പിടിപ്പിയ്ക്കുക.
  • ചുവന്നുള്ളി അരിഞ്ഞിട്ടതും കറിവേപ്പിലയും ചേർത്തരച്ചു വെളിച്ചെണ്ണ കാച്ചി തേക്കുക.
Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment