ഈ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം


ഫ്രിഡ്ജ് വീട്ടമ്മമാര്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ്. എന്നാല്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലങ്കില്‍ അങ്ങേയറ്റം അപകടകാരിയുമാണ്. കാരണം പല ഭക്ഷണപദാര്‍ങ്ങളും ഫ്രിഡ്ജിന് പുറത്ത് വയ്ക്കുമ്പോള്‍ വിഷാമാംശം ഏറും.
പാചകം ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. കാരണം ഇത് കൂടുതല്‍ അപകടകരമാണ്. ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലങ്കില്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ തകര്‍ത്ത് കളയും. അത്തരം ചില ഭക്ഷണ പദാര്‍ഥങ്ങളെ തിരിച്ചറിയു.
1, മാംസം പാചകം ചെയ്തും അല്ലാതെയും സൂക്ഷിക്കുന്നത് ശ്രദ്ധിച്ച് വേണം. ഏത് തരം മാംസങ്ങളും ഒരു പരിധിക്കപ്പുറം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അപകടമാണ്.
2, കസ്റ്റാര്‍ഡ് പോലെയുള്ള പാലുല്‍പ്പന്നങ്ങള്‍, ചീസ്‌കേയ്ക്ക് എന്നിവ സൂക്ഷിക്കുന്നത് ശ്രദ്ധിച്ച് വേണം. ഇവയ്ക്കും അപകടകരമാം വിധം രാസമാറ്റം സംഭവിക്കാം.
3, മുട്ട ഉല്‍പ്പന്നങ്ങളും അതിക ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
4, കടല്‍മത്സ്യങ്ങള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
5, പാകം ചെയ്യ്ത അരിയും പാസ്തയും അതിക ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട.
6, സലാഡുകള്‍ പാകം ചെയ്ത് അതിക ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
7, സാന്‍വിച്ച്, പിസാ, ചിക്കാന്‍ മിറ്റ് റോളള്‍ എന്നിവ അതിക ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
8, മുകളില്‍ പറഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ 5 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ന്ന താപനിലയില്‍ മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
9, ഫ്രിഡ്ജില്‍ സൂക്ഷിച്ച വസ്തുക്കള്‍ പുറത്ത് അതികസമയം വയ്ക്കരുത്. ഏറ്റവും വേഗത്തില്‍ പാകം ചെയ്യുക.
10, സലാഡ് പോലെ ഫ്രിജഡ്ജില്‍ നിന്ന് പുറത്തെടുത്ത ശേഷം പാകം ചെയ്യണ്ടാത്ത ഭക്ഷണപദാര്‍ഥങ്ങള്‍, ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം പുറത്തെടുക്കുക.
11, പാകം ചെയ്ത ഒരു ഭക്ഷണപദാര്‍ഥവുംരണ്ട് ദിവസത്തിലതികം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
12, മുട്ട എഗ് ബോക്‌സില്‍ തന്നെ സൂക്ഷിക്കുക.
13, തുറന്നകുപ്പികളില്‍ ഒന്നും ഫ്രിഡ്ജില്‍ വയ്ക്കരുത്.
14, ഫ്രിഡ്ജില്‍ ഒരോ വസ്തുക്കളും അതാതിന്റെതായ കവറുകളിലും പാത്രങ്ങളിലും മാത്രം സൂക്ഷിക്കുക. ഒരിക്കലും ഭക്ഷണസാധനങ്ങള്‍ തുറന്ന് വയ്ക്കരുത്.
Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment