കണ്ണടയോട് വിട പറയാം(remove-your-eyeglasses)

കണ്ണടയോ കോണ്ടാക്റ്റ് ലെൻസോ ഇല്ലാതെ കാഴ്ച തകരാറുകൾ പരിഹരിയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗം ആണ് രിഫ്രാക്റ്റീവ് സർജറി. വേദന രഹിതമായ ഈ ശസ്ത്രക്രിയ മിനിറ്റുകൾക്കുള്ളിൽ പരിഹരിയ്ക്കാനാകും. 
ഒരു കാമറയുടെതിനു സമാനമായ പ്രവർത്തനരീതിയുള്ള കാഴ്ച്ചയുടെ വിസ്മയമാണ് മനുഷ്യനേത്രങ്ങൾ .
കണ്ണിലൂടെ കടന്നുവരുന്ന പ്രകാശ രശ്മികളെ ലെൻസ്‌ , റെറ്റിനയിൽ കേന്ദ്രീകരിയ്ക്കാൻ സഹായിക്കുന്നു. പതിനായിക്കണക്കിനു ചിത്രങ്ങൾ സ്വീകരിയ്ക്കാൻ കഴിവുള്ള സ്ക്രീൻ പോലുള്ള പ്രതലമായ റെറ്റിന അതിൽ പതിയ്ക്കുന്ന ദൃശ്യങ്ങളെ വൈദ്യുത സ്പന്ദനങ്ങളുടെ രൂപത്തിൽ നേത്ര നാഡികളിലൂടെ തലച്ചോറിലേയ്ക്ക് കടത്തിവിടുന്നു.
പ്രകാശരശ്മികളെ റെറ്റിനയിൽ കേന്ദ്രീകരിയ്ക്കാൻ കണ്ണിനു കഴിയാതെ വരുമ്പോൾ കാഴ്ച മങ്ങുന്നു. ഈ അവസ്ഥയെയാണ് റിഫ്രാക്റ്റീവ് തകരാർ എന്ന് വിളിയ്ക്കുന്നത്. കോർണിയയുടെ ആകൃതിയ്ക്കോ ലെൻസിനോ കണ്ണിനോ ഉണ്ടാകുന്ന അപാകതകൾ ആണ് റിഫ്രാക്റ്റീവ് തകരാറുകൾക്ക് കാരണമാകുന്നത് .
ഏറ്റവും സാധാരണമായി കണ്ടുവരുന്ന കാഴ്ചതകരാറുകൾ ആണ് ഹ്രസ്വദൃഷ്ടി (Myopia) ദീർഘദൃഷ്ടി (Hypermetropia), വെള്ളെഴുത്ത് (Presbiopia), വിഷമദൃഷ്ടി (Astigmatism) എന്നിവ. അടുത്തുള്ള വസ്തുക്കളെ കാണുകയും ദൂരെയുള്ള വസ്തുക്കളെ കാണാതിരിയ്ക്കുകയും ചെയുന്ന കാഴ്ച തകരാർ ആണ് ഹ്രസ്വ ദൃഷ്ടി . വസ്തുക്കളുടെ ഇമേജ് റെറ്റിനയുടെ മുമ്പില പതിയ്ക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്.
ദൂരെയുള്ള വസ്തുക്കളെ കാണുകയും അടുത്തുള്ള വസ്തുക്കളെ കാണാതിരിയ്ക്കുകയും ചെയ്യുന്നതാണ് ദീർഘദൃഷ്ടി. വസ്തുക്കളുടെ ഇമേജ് റെറ്റിനയുടെ പിറകിൽ പതിയ്ക്കുന്നത് കാരണം ആണ് ഇത് സംഭവിയ്ക്കുന്നത്.
വസ്തുക്കളുടെ ഇമേജ് ഒന്നിലധികം സ്ഥലങ്ങളിൽ പതിയ്ക്കുന്നത് കാരണം അവ്യക്തമായ കാഴ്ചയുണ്ടാകുന്നതാണ് വിഷമദൃഷ്ടി. ഇത് സിലിണ്ട്രിക്കൽ ലെൻസ്‌ ഉപയോഗിച്ചു പരിഹരിയ്ക്കാം .
അത്യാധുനിക  റിഫ്രാക്റ്റീവ് സർജറിയിലൂടെ ഇത്തരം തകരാറുകൾ , കോണ്ടാക്റ്റ് ലെന്സോ കണ്ണടയോ ഇല്ലാതെ പരിപൂർണ്ണം ആയി പരിഹരിയ്ക്കാം .

എന്താണ് റിഫ്രാക്റ്റീവ് സർജറി ?

കണ്ണടയും കോണ്ടാക്റ്റ് ലെൻസും പൂർണ്ണം ആയോ ഭാഗികമായോ ഒഴിവാക്കി, കാഴ്ച തകരാറുകൾ പരിഹരിയ്ക്കുന്ന ശാസ്ത്രക്രിയ ആണ് റിഫ്രാക്റ്റീവ് സർജറി. ഇത് കണ്ണടയിൽ നിന്നും കോണ്ടാക്റ്റ് ലെൻസിൽ നിന്നും സ്ഥിരമായ മോചനം ഉറപ്പു നല്കുന്നു .

റിഫ്രാക്റ്റീവ് സർജറി രണ്ടു തരമുണ്ട് 

  1. നേത്ര പടല (cornea)ത്തിന്റെ വക്രത (curvature) ലേസർ ഉപയോഗിച്ചു റീ ഷേപ് ചെയ്തു ഇമെജ് റെറ്റിനയിൽ പതിപ്പിയ്ക്കുന്നു .ഉദാ : ലാസിക് ( lasik) , പി ആർ കെ – ഫോട്ടോ റിഫ്രാക്റ്റീവ് കെരാറ്റോടോമി .
  2. കണ്ണിനകത്തെ ഘടനയിൽ മാറ്റമുണ്ടാക്കി ചെയ്യുന്നവ . ഉദാ: ഇംപ്ലാന്റബിൾ കോണ്ട്രാക്റ്റ് ലെൻസസ് – ICL
  3. കണ്ണിനകത്തെ ലെൻസ്‌ മാറ്റിവയ്ക്കൽ

എന്താണ് ലാസിക് ?

വ്യത്യസ്തങ്ങൾ ആയ കാഴ്ച തകരാറുകൾ പരിഹരിയ്ക്കുന്നതിനുള്ള ലേസർനേത്രചിക്തിസയാണ് ലാസിക് സർജറി. ഓരോ വ്യക്തിയുടെയും കണ്ണിന്റെ ആകൃതി , കൃഷ്ണമണിയുടെ വലുപ്പം, കോർണിയയുടെ കട്ടി എന്നിവയ്ക്കനുസരിച്ച് ചികിത്സ നല്കാൻ ലാസിക് ട്രീറ്റ് മെന്റിലൂടെ സാധിയ്ക്കുന്നു . ഇത് കണ്ണടയിൽ നിന്നും കോണ്ടാക്റ്റ് ലെൻസിൽ നിന്നും സ്ഥിരമായ മോചനം ഉറപ്പു നല്കുന്നു. സാധാരണ നേത്ര പടലത്തിന്റെ കനം  500 മുതൽ 600 വരെ മൈക്രോണ്‍ ആണ്. ഇതിൽ 120 മ.മി ഉള്ള വിടവ് ഉണ്ടാക്കി ഏക്സൈമർ (Excimer) ലേസർ ഉപയോഗിച്ചു കോർണിയയുടെ ഘടന മാറ്റുന്നു.
കോർണിയയുടെ കനം കുറവുള്ളവർക്ക് നേത്രപടലത്തിന്റെ(കോർണിയ ) പുറത്തെ ആവരണം മാതം നീക്കി ലേസർ ചെയുന്നു. ഇതിനെ പി.ആർ .കെ എന്ന് പറയുന്നു . ഈ ശാസ്ത്രക്രിയകൾ പൂർണ്ണം ആയും വേദനരഹിതവും 2-3 മിനിട്ടിനുള്ളിൽ ചെയ്യാവുന്നതുമാണ്. ലാസിക്കിനു ശേഷം ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ പൂർണ്ണ കാഴ്ച ശക്തി തിരിച്ചു കിട്ടുന്നു. പി. ആർ . കെയ്ക്ക് ശേഷം കുറച്ചു കൂടി സമയം എടുക്കും . രണ്ടു കണ്ണുകളും ഒരേ സമയം ചെയ്യാം . വിലകൂടിയ മെഷീൻ ഉപയോഗിച്ചാണ് ലേസർ ശാസ്ത്രക്രിയ നടത്തുന്നത്. ഇതുകാരണം സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനു അപ്പുറം ആണ് ചികിത്സ ചെലവ് , കണ്ണിനുള്ളിലെ ഘടന മാറ്റുന്ന തരം ശാസ്ത്രക്രിയകൾ രണ്ടു തരമാണ്.

ഐ.സി.എൽ

കൊളാമർ എന്നാ പദാർത്ഥം ഉപയോഗിച്ചാണ് കണ്ണിനു അകത്തേയ്ക്ക് ഇഞ്ചക്റ്റ് ചെയ്യാവുന്ന ഇമ്പ്ലാന്റബിൽ കോണ്ടാക്റ്റ് ലെൻസുകൾ ഉണ്ടാക്കിയിരിയ്ക്കുന്നത്. ഇതും വേദനരഹിതമായ ശസ്ത്രക്രിയ ആണ്. . ഹ്രസ്വദൃഷ്ടി, വിഷമദൃഷ്ടി എന്നിവ കൂടുതൽ ഉള്ളവർക്ക് ഇത്തരം ശസ്ത്രക്രിയകൾ അനുയോജ്യം ആണ്. കണ്ണിനുള്ളിലെ അന്തരീക്ഷവുമായി വേഗം അട്ജസ്റ്റ് ചെയ്യും എന്നതാണ് കൊളാമറിന്റെ പ്രത്യേകത.

ലെൻസ്‌ മാറ്റിവയ്ക്കൽ 

മുകളിൽ പറഞ്ഞ ശാസ്ത്രക്രിയ ചെയ്യാൻ പാടില്ലാത്തവർ , തിമിരം ഉളളവർ എന്നിവർക്ക് ലെൻസ്‌ എക്ചെഞ്ച് വഴി കണ്ണിനകത്തെ യഥാർത്ഥ ലെൻസിനു പകരം മൾട്ടി ഫോക്കൽ ലെൻസ്‌ വയ്ക്കുന്നു.

റിഫ്രാക്റ്റീവ് കാറ്ററാക്റ്റ്‌ സർജറി 

സാധാരണ തിമിര ശാസ്ത്രക്രിയയ്ക്ക് ശേഷം വായിക്കാനും ചിലപ്പോൾ ദൂരകാഴ്ചകൾക്കും  കണ്ണട ആവശ്യമാണ്‌ . എന്നാൽ റിഫ്രാക്റ്റീവ് കാറ്ററാക്റ്റ്‌ സർജറി വഴി തിമിരശസ്ത്രക്രിയയിൽ തന്നെ ഹ്രസ്വദൃഷ്ടി , ദീർഘദൃഷ്ടി എന്നിവ കൂടി പരിഹരിയ്ക്കാവുന്ന ഇന്ട്രാ ഒക്കുലർ ലെൻസ്‌ വയ്ക്കുകയും ചെയ്യുന്നു .
eye glass removal

റിഫ്രാക്റ്റീവ് സർജറി ചെയ്യാൻ പറ്റാത്തവർ ആരൊക്കെ ?

18 വയസിനു താഴെയുള്ളവർ
കണ്ണടയുടെ പവർ മാറ്റിക്കൊണ്ടിരിയ്ക്കുന്നവർ
ഗ്ലൂക്കോമ , റെറ്റിനൽ ഡിറ്റാച്ച് മെന്റ് , കെരോറ്റോകോണ്‍സ് തുടങ്ങിയ നേത്ര രോഗങ്ങൾ ഉള്ളവർ , ഗർഭിണികൾ , പ്രമേഹ രോഗികൾ തുടങ്ങിയവർ .
സർജറിയ്ക്ക് മുമ്പ് റെറ്റിനയുടെ പൂർണ്ണമായ ചെക്കപ്പ് ആവശ്യമാണ്‌. റെറ്റിനയിൽ ചെറിയ വിള്ളൽ ഉണ്ടെങ്കിൽ ലേസർ ഉപയോഗിച്ച് ചികിത്സിച്ചതിനു ശേഷമേ റിഫ്രാക്റ്റീവ് സർജറി ചെയ്യാവൂ. അല്ലെങ്കിൽ ഭാവിയിൽ റെറ്റിനൽ ഡിറ്റാച്ച് മെന്റ് ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇടയ്ക്കിടെ പവർ വ്യതിയാനം വരുന്നവർ ലേസർ ട്രീറ്റ് മെന്റ് ഒഴിവാക്കുന്നതാണ് ഉത്തമം. ഇവർക്ക് സർജറിയ്ക്ക് ശേഷവും കണ്ണട വെക്കേണ്ടി വരും.
Image courtesy: dailymail.co.uk , teachme.gr

Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment