കുറഞ്ഞ ചിലവിൽ തയ്യാറാക്കാം, ഒരു നാടൻ ‘ഹോർലിക്ക്സ്(how to makehealthy food at home)

കുറഞ്ഞ ചിലവിൽ തയ്യാറാക്കാം, ഒരു നാടൻ ‘ഹോർലിക്ക്സ്
_________________________________________

ഹോര്‍ലിക്ക്സ് കുടിക്കുന്ന കുട്ടികള്‍ ആവുന്നു ടോളർ, സട്രോങ്ങർ ആൻഡ്‌ ഷാർപ്പർ. കോമ്പ്ലാന്‍ കഴിക്കുന്ന കുട്ടിക്കള്‍ മറ്റു ഹെൽത്ത് ഡ്രിങ്ക്സ് കുടിക്കുന്ന കുട്ടികളെകാള്‍ 3 CM വളരുന്നു..എന്നാൽ ഇതൊക്കെ കുഞ്ഞുങ്ങൾക്ക് മുറയ്ക്ക് കൊടുത്തു വരുന്ന അച്ഛനമ്മമാരോട് ഒരു ചോദ്യം….!! ഇതു മാത്രം കുടിച്ച് നിങ്ങളുടെ കുട്ടികൾ എത്ര വലുതായി?? ഉത്തരമില്ല അല്ലെ?? എങ്കിൽ നിങ്ങൾക്കായി ഇതാ ആരോഗ്യപൂർണമായ മറ്റൊരു വിഭവം. പണ്ടുമുതൽക്കെ നമ്മുടെ നാട്ടിലെ ആളുകൾ കഴിച്ചു വരുന്ന ഒരു ആഹാരമാണ് ഇതു. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ സേവിക്കാവുന്നവ…
1. നാടന്‍ ഹോര്‍ലിക്ക്സ്
കൂവരക് (ragi)-250gm
ചൗവ്വരി(sagu)-50gm
ഉഴുന്നുപരിപ്പ്(urad dal)-50gm
കപ്പലണ്ടി (peanuts)- 50gm
പൊരികടല(pottu kadala)-50gm
അരി (rice)-50gm
സൂചിഗോതമ്പ് (champa wheat)-50gm
പച്ചപ്പയര്‍ ( green gram)-50gm
ഏലയ്ക്ക -6 എണ്ണം.
പൊരികടലയും ഏലയ്ക്കയും ഒഴിച്ച് ബാക്കിയുള്ളവയെല്ലാം തനിതനിയായി ചുവക്കെ വറുത്തെടുക്കുക. എല്ലാം ചേര്‍ത്ത് പൊടിച്ച്‌ ടിന്നിലാക്കി സൂക്ഷിക്കുക. ദിവസവും രാവിലെ 1 ഗ്ളാസ് വെള്ളത്തില്‍ ഒന്നരസ്പൂണ്‍വീതംകലക്കി കാച്ചിക്കുറുക്കി, പാലോ തൈരോ ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാം.പാലൊഴിച്ചാല്‍ അല്‍പ്പം പഞ്ചസാര കൂടി ചേര്‍ക്കാം.ഇതു മുതിര്‍ന്നവര്‍ക്കും പറ്റിയ ഒരു പോഷക ആഹാരമാണ്.
Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment