അകാലനരയ്‌ക്ക്
പുതിയ ചെറുപ്പക്കാരെ പ്രധാനമായും വലയ്‌ക്കുന്ന പ്രശ്‌നമാണ് അകാലനര. മുപ്പത് വയസ്സില്‍ മുടി മുഴുവന്‍ വെളുപ്പ്. മറ്റുള്ളവരുടെ കളിയാക്കലുകളും സഹതാപം നിറഞ്ഞ നോട്ടവും ചേര്‍ന്ന് സൃഷ്‌ടിക്കുന്നത് ഒരു തരം അപകര്‍ഷതാബോധമാണ്.
"ഇത്ര ചെറുപ്പത്തില്‍ മുടി നരയ്‌ക്കാന്‍ തുടങ്ങിയോ? ആ എണ്ണ ഒന്നു പരീക്ഷിച്ചു കൂടാരുന്നോ?'' കാണുന്നവര്‍ക്കെല്ലാം പറയാനുള്ളത് ഇത് മാത്രം. തമിഴ്‌നടന്‍ അജിത്തിന്റെ മങ്കാത്ത സ്‌റ്റൈലാണ് എന്നു പറഞ്ഞാണ് പലരും മുങ്ങുന്നത്. വിവിധ ഹെയര്‍ ട്രീറ്റ്‌മെന്റുകളും സ്‌ട്രെസ്സും ടെന്‍ഷനും അകാലനര വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഭാഗ്യനര എന്നു പറഞ്ഞ് ആദ്യമൊക്കെ തള്ളിക്കളയുമെങ്കിലും മുടിയില്‍ വെള്ളി വീണാല്‍ പിന്നെ വലിയ സന്തോഷമൊന്നുമുണ്ടാകില്ല. വയസായിപ്പോയോ എന്നൊരു ഭയവുമുണ്ടാകും. നര മറയ്‌ക്കാനുള്ള തത്രപ്പാടില്‍ പിന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യും. അകാലനര ഒഴിവാക്കാന്‍ ചില വഴികളിതാ..
ഹെന്ന
ആരോഗ്യമുള്ള മുടിക്ക് മാസത്തില്‍ രണ്ടുതവണയെങ്കിലും ഹെന്ന ഉപയോഗിക്കുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു. കൂടാതെ മുടിയുടെ അറ്റം പിളരുക, മുടി കൊഴിയുക എന്നീ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. നമ്മുടെ തലയോട്ടിയിലെ ആസിഡ്-ആല്‍ക്കലി അനുപാതം തുല്യമായി നിലനിര്‍ത്തുകയും മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
കുതിര്‍ത്ത ഹെന്നയില്‍ നാരങ്ങാനീര് ചേര്‍ത്ത് രണ്ടുമണിക്കൂറിന് ശേഷം ഉപയോഗിക്കുക. ഇത് തലയോട്ടിയ്‌ക്ക് തണുപ്പ് ലഭിക്കുന്നതിന് സഹായിക്കുന്നു. ഹെന്ന മുടിക്ക് നല്ലൊരു കണ്ടീഷണറാണ്. ഇതൊരു ആവരണമായി പ്രവര്‍ത്തിക്കുന്നു. മാസത്തില്‍ രണ്ടുതവണയെങ്കിലും ഉപയോഗിക്കുന്നത് മുടിക്ക് നല്ല ഞെരുക്കവും തിളക്കവും ലഭിക്കുന്നതിന് സഹായിക്കും.
നരച്ചമുടി കണ്ടുതുടങ്ങുമ്പോള്‍ തന്നെ ഹെയര്‍ ഡൈ ഉപയോഗിക്കുന്ന പ്രവണത നമുക്കുണ്ട്. ഇത് മുടിയുടെ ആരോഗ്യം നശിക്കുന്നതോടൊപ്പം മുടി ചകിരിപോലെയാക്കുകയും തിളക്കം നശിപ്പിക്കുകയും ചെയ്യുന്നു. ഹെന്നയില്‍ രാസവസ്‌തുക്കള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ല. തിളച്ചവെള്ളത്തില്‍ രണ്ട് സ്‌പൂണ്‍ നാരങ്ങാനീര്, ഒരു സ്‌പൂണ്‍ കാപ്പിപൊടി, രണ്ട് ഉണക്കനെല്ലിക്ക എന്നിവ ഹെന്നയുമായി കുഴയ്‌ക്കുക. രണ്ട് മണിക്കൂറിന് ശേഷം മാത്രം ഉപയോഗിക്കുക.
താരനും ഹെന്ന ഒരു പരിഹാര മാര്‍ഗമാണ്. രണ്ട്‌സ്പൂണ്‍ ഉലുവ കുതിര്‍ത്തതിനുശേഷം അരച്ച് കുഴമ്പ് രൂപത്തിലാക്കുക. അതിനുശേഷം കടുകെണ്ണ ചൂടാക്കി അതില്‍ ഹെന്ന ചേര്‍ക്കുക. അത് തണുത്തതിന് ശേഷം അരച്ച് വയ്‌ച്ചിരിക്കുന്ന ഉലുവയോട് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഷാംപു ചെയ്യുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് വേണം ഇത് ഉപയോഗിക്കാന്‍.
ഹെന്ന മുടിയെ വരണ്ടതാക്കുന്നതുകൊണ്ട് ഹെന്നയ്‌ക്കു ശേഷം ഓയില്‍ മസാജ് മറക്കരുത്. അല്ലെങ്കില്‍ ഹെയര്‍ സിറം പുരട്ടാം. നരയില്ലാത്ത മുടിയാണെങ്കില്‍ ഹെന്ന പുരട്ടുന്നതിനു മുമ്പ് ഹോട്ട് ഓയില്‍ മസാജ് ചെയ്യാം. റെഡ്, ഓറഞ്ച് നിറങ്ങളുള്ള കളേര്‍ഡ് ഹെന്നയ്‌ക്ക് ഇഷ്‌ടക്കാര്‍ കൂടുതലുണ്ട്. ട്രീറ്റ് ചെയ്‌ത മുടിയില്‍ ഹെന്ന ഉപയോഗിക്കാറില്ല.
ഹെയര്‍ കളര്‍ ഷാംപൂ
മുടിയില്‍ ഷാംപൂ പുരട്ടും പോലെ തന്നെ വിരലുകള്‍ കൊണ്ട് ഹെയര്‍കളര്‍ ഷാംപൂ പുരട്ടാനാവും. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. ഷാംപൂവിനൊപ്പമുള്ള മിശ്രിതത്തില്‍ കലര്‍ത്തി വേണം അതു മുടിയില്‍ പുരട്ടാന്‍. എന്നാല്‍, ഗ്ലാസ് ധരിക്കാന്‍ മറക്കരുത്.
പൗഡര്‍ ബേസ്‌ഡ് ഹെയര്‍ കളര്‍:
വെള്ളത്തില്‍ നേര്‍പ്പിച്ചു പുരട്ടുന്ന പൗഡര്‍ ബേസ്‌ഡ് ഹെയര്‍കളര്‍ വളരെ മുമ്പേ പ്രചാരത്തിലുള്ളതാണ്. ചര്‍മത്തില്‍ കറ കൂടുതല്‍ ദിവസം നീണ്ടു നിന്നേക്കാം. പക്ഷേ, താരതമ്യേന വില കുറവാണ്. രൂക്ഷഗന്ധവും കുറവായിരിക്കും.
ക്രീം ബേസ്‌ഡ് ഹെയര്‍ കളര്‍:
ക്രീം രൂപത്തിലുള്ള ഹെയര്‍ കളര്‍, നിര്‍ദേശിച്ചിരിക്കുന്ന അനുപാതത്തില്‍ ഒപ്പമുള്ള ലിക്വിഡ് സൊലൂഷനില്‍ നേര്‍പ്പിച്ചാണ് തലയില്‍ പുരട്ടേണ്ടത്. ഹെന്ന പോലെ തന്നെ ബ്രഷ് ഉപയോഗിച്ചു വേണം പുരട്ടാന്‍. ഇത് ചര്‍മത്തില്‍ പുരളുന്നത് പരമാവധി ഒഴിവാക്കണം. പതിനഞ്ചു മിനിറ്റ് മുതല്‍ മുക്കാല്‍ മണിക്കൂര്‍ സമയം വരെ മിശ്രിതം മുടിയില്‍ പുരട്ടിവയ്‌ക്കേണ്ടതുണ്ട്. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാന്‍ കഴിയുന്ന ഹെയര്‍ കളറും വാങ്ങാന്‍ ലഭിക്കും.
നാട്ടുവഴികള്‍
പാരമ്പര്യമായി ചെറുപ്രായത്തിലേ മുടി നരയ്‌ക്കാന്‍ ഇടയുള്ളവര്‍ മുന്‍കരുതലെടുക്കണം. രാസവസ്‌തുക്കള്‍ ഉള്ള ചായക്കൂട്ടുകള്‍ ഒഴിവാക്കുക. നാട്ടില്‍ സുലഭമായ പ്രകൃതിവസ്‌തുക്കള്‍ മാത്രം ഉപയോഗിക്കണം. അകാല നര അകറ്റാന്‍ പല നാടന്‍ പ്രയോഗങ്ങളുമുണ്ട്.
1. അര കപ്പ് വീതം മൈലാഞ്ചി ഇല, നീല അമരി ഇല, ഒന്നര ടേബിള്‍ സ്‌പൂണ്‍ തേയില, പച്ച നെല്ലിക്ക മിനുസമായി അരച്ചത് (അല്ലെങ്കില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് ഒന്നര ടേബിള്‍സ്‌പൂണ്‍) എന്നിവ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് മുപ്പത് മിനിറ്റോളം തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ചെടുത്ത് ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്.
2. മൂന്ന് ടേബിള്‍സ്‌പൂണ്‍ തേയില ഒരു കപ്പ് വെള്ളത്തില്‍ പത്തുമിനിറ്റോളം തിളപ്പിച്ച് വെള്ളം ഊറ്റിയെടുക്കുക. ഒരു കപ്പ് മൈലാഞ്ചിയില മിനുസമായി അരച്ച് (മൈലാഞ്ചിപ്പൊടിയായാലും മതി) തേയില വെള്ളത്തിലിട്ട് (തണുത്തശേഷം) നന്നായി ഇളക്കുക. ഒരു ടേബിള്‍ സ്‌പൂണ്‍ ആവണക്കെണ്ണകൂടി ചേര്‍ത്ത് നന്നായി ഇളക്കി തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. നാലോ അഞ്ചോ മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. മുടി കറുപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്.
3. ഒരു കപ്പ് ആവണക്കെണ്ണയില്‍ രണ്ട് ടേബിള്‍സ്‌പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് ഇരുപതു മിനിറ്റോളം തിളപ്പിക്കുക. നല്ലതുപോലെ തണുത്താല്‍ രണ്ട് ടേബിള്‍സ്‌പൂണ്‍ പനിനീര്‍ ഒഴിച്ച് നന്നായി ഇളക്കുക. ഇത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മിനുത്ത ബ്രഷ് ഉപയോഗിച്ച് മുടിയിഴകളിലും അറ്റംവരെ തേക്കണം. രാത്രി കിടക്കുംമുമ്പ് തലയില്‍ പുരട്ടി 'പ്ലാസ്‌റ്റിക് ക്യാപ്' അണിഞ്ഞോ തോര്‍ത്തുമുണ്ടുകൊണ്ട് ഇറുകാതെ കെട്ടിയോ കിടക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ തല കഴുകുക.
4. ത്രിഫലപ്പൊടി (ചുണ്ണാമ്പു ചേര്‍ക്കാത്തത്) തേന്‍ ചേര്‍ത്തു രാത്രിയില്‍ പതിവായി കഴിക്കുക. കീഴാര്‍നെല്ലി അരച്ചുപിഴിഞ്ഞ നീര് തലയില്‍ പുരട്ടി കുളിക്കുന്നത് നല്ലതാണ് .
5. കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്. കട്ടന്‍ ചായ തണുപ്പിച്ച് മുടിയില്‍ തേച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച് മുടി കഴുകാം. ഇതുപയോഗിക്കുമ്പോള്‍ മുടിയില്‍ ഷാംപൂ തേയ്‌ക്കരുതെന്ന കാര്യം ഓര്‍ക്കുക.
6. കറിവേപ്പില അരച്ചു തലയില്‍ തേയ്‌ക്കുന്നതും മുടി നര ഒഴിവാക്കും. ഇവയിട്ടു കാച്ചിയ എണ്ണ തേയ്‌ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്‌ക്കുന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്.
7. മൈലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട് എണ്ണ കാച്ചിത്തേയ്‌ക്കുന്നത് ഗുണം ചെയ്യും. ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്.
8. മൈലാഞ്ചിയില അരച്ചതോ അല്ലെങ്കില്‍ മൈലാഞ്ചിപ്പൊടിയോ ഇതിന് ഉപയോഗിക്കാം. ഇതില്‍ അല്‍പം തൈര്, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പേസ്‌റ്റാക്കി തലയില്‍ തേയ്‌ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
9. ചീരയുടെ ജ്യൂസും തലയില്‍ തേയ്‌ക്കാന്‍ നല്ലതാണ്. ചുവന്ന ചീരയാണ് ഏറ്റവും നല്ലത്. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും.
10. നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ് കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്.
കൃത്രിമമായ മുടിസംരക്ഷണ വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിനു പകരം തികച്ചും സ്വാഭാവികമായ വഴികള്‍ അവലംബിക്കുക. ഉദാഹരണത്തിന് കെമിക്കലുകള്‍ ചേര്‍ത്ത ഷാംപൂവിനു പകരം ചെമ്പരത്തി, കുറുന്തോട്ടി പോലുള്ളവയുപയോഗിക്കാം. കെമിക്കലുകള്‍ ഒഴിവാക്കുന്നത് മുടിയുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിയ്‌ക്കും.
കൃത്രിമമായ മുടിസംരക്ഷണ വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിനു പകരം തികച്ചും സ്വാഭാവികമായ വഴികള്‍ അവലംബിക്കുക. ഉദാഹരണത്തിന് കെമിക്കലുകള്‍ ചേര്‍ത്ത ഷാംപൂവിനു പകരം ചെമ്പരത്തി, കുറുന്തോട്ടി പോലുള്ളവയുപയോഗിക്കാം. കെമിക്കലുകള്‍ ഒഴിവാക്കുന്നത് മുടിയുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിയ്‌ക്കും.
ഹെയര്‍കളര്‍ ട്രീറ്റ്‌മെന്റ്
നരയകറ്റാന്‍ ഏറ്റവും പുതിയ ഹെര്‍ബല്‍ ട്രീറ്റ്‌മെന്റ് ആണ് നാച്വറല്‍ ഹെയര്‍കളര്‍ ട്രീറ്റ്‌മെന്റ്. രണ്ടു പായ്‌ക്കുകളാണ് നാച്വറല്‍ ഹെയര്‍കളറില്‍ കാണപ്പെടുന്നത്. ഒന്നാമത്തെ പായ്‌ക്ക് ഇട്ട് ഒരു മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞ് മുടി ഉണക്കിയശേഷം വേണം രണ്ടാമത്തെ പായ്‌ക്ക് ഇടാന്‍. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകാം. ഈ ട്രീറ്റ്‌മെന്റിന് ഏകദേശം രണ്ടര മണിക്കൂര്‍ സമയം എടുക്കാറുണ്ട്.
സ്‌ട്രെയ്‌റ്റനിങ്, സ്‌മൂത്തനിംഗ്, പേര്‍മിംഗ് തുടങ്ങിയ ട്രീറ്റ്‌മെന്റുകള്‍ ചെയ്‌ത മുടിയിലും ഉപയോഗിക്കാം. പിന്നീട് മാസത്തിലൊരിക്കല്‍ പുതിയ മുടിയില്‍ മാത്രം ടച്ച് ചെയ്‌താല്‍ മതിയാവും. ആഴ്‌ചയില്‍ രണ്ടു പ്രാവശ്യം വീതം സാധാരണ ഷാംപൂ ഉപയോഗിക്കുകയും ചെയ്യാം. ഇത് ചര്‍മത്തില്‍ അലര്‍ജി ഉണ്ടാക്കുന്നില്ല.

0 comments:
Post a Comment