അപകടകരമായ കോസ്മെറ്റിക്സുകൾ(problems due to COSMETICS)

അപകടകരമായ കോസ്മെറ്റിക്സുകൾ
ഇന്ന് മാർക്കറ്റിൽ പലതരത്തിൽ പെട്ട കോസ്മെറ്റിക്സുകൾ ലഭ്യമാണ്. ഇവയൊക്കെ വൻതോതിൽ വിറ്റുപോകുകയും ചെയ്യുന്നു. എന്നാൽ ഇവയുടെ ഗുണങ്ങളെ കുറിച്ചും ഇവ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളെ കുറിച്ചും ആരും ചിന്തിയ്ക്കാറില്ല. അതിനെ പറ്റി അജ്ഞരാണ് എന്നതാണ് വാസ്തവം.

ലിപ്സ്റ്റിക് 

നിരവധി സ്ത്രീകൾ ഉപയോഗിയ്ക്കുന്ന കോസ്മെറ്റിക്സ്‌ ആണ് ലിപ്സ്റ്റിക് . ചുണ്ടുകളുടെ സൌന്ദര്യം വർദ്ധിപ്പിയ്ക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം . പക്ഷേ ഫലം വിപരീതം ആകാറുണ്ട്. ഉദാഹരണത്തിന്, ലിപ്സ്റ്റിക് ഉപയോഗിയ്ക്കുമ്പോൾ  ചുണ്ടിലെ ആർദ്രത ഇല്ലാതാകുന്നു. അതുകൊണ്ട് തന്നെ ലിപ്ബാം പുരട്ടിയത്തിനു ശേഷമേ ലിപ്സ്റ്റിക് തേയ്ക്കാൻ പാടുള്ളൂ . ചുവന്ന ലിപ്സ്റ്റിക്കിൽ ഇയ്യത്തിന്റെ അംശം കൂടുതൽ ആണ്. ഇത് തലച്ചോറിനു ഹാനികരം ആണ്. സ്വഭാവരീതികൾ മാറാനും ഇത് കാരണമായി തീരാറുണ്ട്.

മോയിസ്ച്ചറയ്സർ 

ത്വക്കിന്റെ മൃദുത്വം നിലനിർത്തുന്നതിനും, അൾട്രാവയലറ്റ് രശ്മികൾ എല്ക്കാതിരിയ്ക്കുന്നതിനും മോയിസ്ച്ചറയ്സർ ത്വക്കിൽ തേയ്ക്കുന്നത് നല്ലതാണ്. എന്നാൽ മിനറൽ ഓയിൽ , പാരഫിൻ എന്നിവയടങ്ങിയ ക്രീമുകളും മോയിസ്ച്ചറയ്സറുകളും ത്വക്കിന്റെ പ്രതിരോധ ശക്തി തകർക്കുന്നു.  കൂടാതെ ത്വക്കിന്റെ ആർദ്രത നഷ്ടപ്പെടുത്താനും ഇടവരുത്തുന്നു. ഇത്തരത്തിലുള്ള ഉത്പന്നങ്ങളിൽ ഡിറ്റർജന്റും മറ്റു കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ത്വക്കിന് ദോഷം ചെയ്യുന്നു. എന്നാൽ വെജിറ്റബിൾ ഓയിൽ അടങ്ങിയിടുള്ള മോയിസ്ച്ചറയ്സർ നല്ലതാണ്.

കണ്മഷി 

ഇന്ത്യൻ സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് കണ്മഷി. സുറുമയും ഉപയോഗിയ്ക്കാറുണ്ട്. കടകളിൽ നിന്നും വാങ്ങിയ്ക്കുന്ന കാജൽ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത് . ഗ്ലൂക്കോമ , ഡ്രൈ ഐ .. തുടങ്ങിയവ ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്.

നെയിൽ പോളിഷ് 

നെയിൽ പോളിഷ് നഖങ്ങളുടെ സൌന്ദര്യം വർദ്ധിപ്പിയ്ക്കും എങ്കിലും കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ ഉള്ള നെയിൽ പോളീഷുകൾ നിരന്തമായി ഉപയോഗിയ്ക്കുന്നത് നഖങ്ങളുടെ നാശത്തിനു വഴിയൊരുക്കും. ക്രമേണ നഖങ്ങൾ മഞ്ഞ നിറത്തിലാകും.

പൌഡർ 

തുടർച്ചയായി പൌഡർ ഉപയോഗിയ്ക്കുന്നവർക്ക് ശ്വാസകോശത്തിൽ ഇൻഫക്ഷൻ ഉണ്ടാകും. കൂടാതെ ചിലർക്ക് ‘അലർജിയും’ ഉണ്ടാകാം . ചില തരം പൌഡറുകൾ ഒവേറിയൻ കാൻസർ ഉണ്ടാക്കും.

ബ്ലീച്ചിങ് ക്രീമുകൾ 

ബ്ലീച്ചിങ് ഇന്ന് നിരവധി പേർ ഇടയ്ക്കിടെ നടത്താറുണ്ട്‌. ഹൈഡ്രോക്വിനോണ്‍ ക്രീമാണ് ബ്ലീച്ചിംഗിനു ഉപയോഗിയ്ക്കുന്നത്. ഇത് അപകടകാരിയാണ്. കാൻസർ വരെ ഉണ്ടാകാം. കഴിയുന്നതും ഹെർബൽ എക്സ്ട്രാക്റ്റ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുക.

Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment