മൂത്രതടസ്സം ഉണ്ടാക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് മൂത്രക്കല്ല് . വൃക്കകളിലോ ഗവിനികളിലോ കല്ല് തടസം സൃഷ്ടിയ്ക്കാം . കല്ല് പൊടിഞ്ഞു പോകുന്ന ഔഷധങ്ങൾ ഉണ്ട്. ധാരാളം വെള്ളം കുടിയ്ക്കണം. തക്കാളി, കാബേജ് ഇവ ഒഴിവാക്കുന്നത് നല്ലതാണ്. ശക്തമായ വയറു വേദനയും ഛർദ്ദിയും നടുവേദനയും ഉണ്ടാകുകയും മൂത്രം ഒഴിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്‌താൽ മൂത്രക്കല്ല് ആണോ എന്ന് സംശയിക്കണം .
വൃക്കകൾ , മൂത്രസഞ്ചി, മൂത്രവാഹിനിക്കുഴലുകൾ എന്നിവങ്ങളിലാണ് കല്ലുകൾ പ്രധാനമായും കണ്ടു വരുന്നത് . ആധുനിക ഭക്ഷണരീതികൾ കല്ലുണ്ടാകാനുള്ള പ്രധാന കാരണമാണ്. വെള്ളം ഒട്ടും കുടിയ്ക്കാതിരിയ്ക്കുക മറ്റൊരു കാരണമാണ് .മൂത്രം പതിവായി തടഞ്ഞു നിർത്തുന്നവരിലും ധാതുക്കളുടെ അംശം അധികം കലർന്ന ആഹാര പദാർഥങ്ങൾ അധികം ഉപയോഗിയ്ക്കുന്നവരിലും രക്തത്തിലെ ഫോസ്ഫറസ് , മിനറൽസ്, ഓക്സലേറ്റ്, കാത്സ്യം മുതലായവ വൃക്കകളിലും മൂത്രാശയത്തിലും അടിഞ്ഞു കൂടി കല്ലുപോലെ കട്ടിയായി മൂത്രവിസർജ്ജനത്തിനു തടസ്സമുണ്ടാക്കും . കല്ലുകളുടെ സ്ഥാനവ്യത്യാസം അനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും . മൂത്രം ഒഴിയ്ക്കുമ്പോൾ വേദനയും രക്തം കലർന്ന മൂത്ര വിസ്സർജ്ജനവും ഉണ്ടാകും. ഭക്ഷണക്രമീകരണം കൊണ്ട് ഫലമില്ലെങ്കിൽ ചികിത്സ വേണ്ടി വരും . വെള്ളം കുടിയ്ക്കുന്നത് കുറഞ്ഞാൽ വയറിന്റെ അടിഭാഗത്ത് വശങ്ങളിൽ വേദന, നടുവേദന , കൈകാൽ മരവിപ്പ് എന്നിവ ഉണ്ടാകും . കൂടെക്കൂടെ മൂത്രം ഒഴിയ്ക്കാനുള്ള തോന്നൽ ഒരു പ്രധാന ലക്ഷണമാണ്.
മൂത്രാശയക്കല്ലിനു ചില ഒറ്റമൂലികൾ
- അടപതിയൻവേര് ഉണക്കിപൊടിച്ചു പാലിൽ കഴിയ്ക്കുക.
- മാങ്ങാനീരും കാരറ്റ് നീരും ചേർത്തു കഴിയ്ക്കുക.
- ഇരട്ടിമധുരം അരിക്കാടിയിൽ ചേർത്തു കഴിയ്ക്കുക.
- മുതിര വേവിച്ചു ഊറ്റിയെടുത്തു കല്ലുപ്പും കായവും വറുത്തു പൊടിച്ചു അല്പം ചേർത്തു കഴിയ്ക്കുക.
- മുരിങ്ങാവേരിന്മേൽത്തൊലി കഷായം വച്ചു ചെറു ചൂടോടെ കഴിയ്ക്കുക.
- കല്ലുരുക്കി സമൂലം അരച്ചു ദിവസേന വെറും വയറ്റിൽ കഴിയ്ക്കുക.
- മുള്ളങ്കി അരിഞ്ഞ് തേങ്ങാപ്പീര ചേർത്തു കഴിയ്ക്കുക.
- ചീരയില മുതിര ചേർത്തു കഷായം വച്ചു കഴിയ്ക്കുക . മൂത്രക്കല്ല് പൊടിഞ്ഞു പോകും.
- കുടങ്ങൽ സമൂലം കഷായം വച്ച് കഴിയ്ക്കുക.
- മുരിങ്ങാവേരുന്മേൽത്തൊലി കഷായം ആക്കി കുടിയ്ക്കുക.
- മുതിര വേവിച്ച കഷായത്തിൽ ചീരയില അരിഞ്ഞ് ചേർത്തു ചെറുനാരങ്ങാനീര് കൂട്ടി കഴിയ്ക്കുക.
- അകത്തിച്ചീര തോരൻ വച്ചു കഴിയ്ക്കുക .
- കീഴാനെല്ലിക്കഷായം കല്ലുരുക്കി അരച്ചു ചേർത്തു കഴിയ്ക്കുക .
- നന്നാറി(നറുനീണ്ടി ) വേര് അരച്ചു കലക്കി പാല് കാച്ചി കഴിയ്ക്കുക.
- അടക്കാമണിയൻവേരും എരുക്കിൻവേരും കൂടി ഉണക്കി പൊടിച്ചു ഇളനീരിൽ കഴിയ്ക്കുക .
- ചുക്ക് പൊടിച്ചു തേനിൽ കഴിയ്ക്കുക .
- കുമ്പളക്കഷായം ദിനവും കുടിയ്ക്കുക.
- തഴുതാമവേര് അരച്ച് നെല്ലിക്ക വലുപ്പത്തിൽ കഴിയ്ക്കുക .

ReplyDeleteമുറി വയ്ദ്യൻ ആളെ കൊല്ലുമെന്ന് ചൊല്ലുണ്ടെങ്കിലും ഈ നീർദെശങ്ങളിൽ അപകടം ,ദോഷം ഉണ്ടാക്കുന്ന ഒന്നും കാനുന്നില്ല