യൂറിക് ആസിഡ് (URIC ACID)

രക്തത്തില്‍ യൂറിക് ആസിഡ് വര്‍ധിച്ചിരിക്കുന്ന അവസ്ഥ ഹൈപ്പര്‍ യൂറിസിമിയ എന്നറിയപ്പെടുന്നു. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന പ്യൂരിനുകള്‍ ദഹിച്ചുണ്ടാകുന്ന മലിനപദാര്‍ഥമാണ് യൂറിക് ആസിഡ്. ഇതിനെ എന്‍സൈമുകള്‍ വിഘടിപ്പിക്കുന്നില്ല. മൂന്നില്‍ രണ്ടുഭാഗം യൂറിക് ആസിഡ് മൂത്രത്തിലൂടെയും മൂന്നിലൊരു ഭാഗം മലത്തിലൂടെയുമാണ് ശരീരം പുറന്തള്ളുന്നത്. ശരീരത്തിന്റെ തൂക്കം, കഴിക്കുന്ന ഭക്ഷണം, വ്യായാമം ഇവയെ ആശ്രയിച്ചാണ് യൂറിക്ക് ആസിഡ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. യൂറിക് അമ്ലം വര്‍ധിച്ചിരിക്കുന്ന എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയില്ല. യൂറിക് ആസിഡ് വര്‍ധിച്ച് അതിന്റെ ക്രിസ്റ്റലുകള്‍ സന്ധികളില്‍ അടിഞ്ഞുകൂടും. ഇങ്ങനെ അടിഞ്ഞുകൂടുന്ന എല്ലാവരിലും വേദന അനുഭവപ്പെടണമെന്നില്ല. കോശകവചമുള്ള ക്രിസ്റ്റലുകളോട്, ശരീരത്തിലെ രോഗപ്രതിരോധവ്യൂഹം പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗൗട്ട് രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നത്.
ഗൗട്ട് വര്‍ധിച്ചിരിക്കുന്ന സമയം രക്തത്തില്‍ യൂറിക് ആസിഡ് നില കുറഞ്ഞിരിക്കാം. ക്രിസ്റ്റലുകളായി സന്ധികളില്‍ അടിയുന്നതാണ് കാരണം. യൂറിക് ആസിഡ് തോത് രക്തത്തില്‍ വീണ്ടും കുറയുമ്പോള്‍ ക്രിസ്റ്റലുകളും ലയിക്കും. നാലു മണിക്കൂര്‍ ഭക്ഷണം കഴിക്കാതെ രക്തമെടുത്ത് യൂറിക് ആസിഡ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാം. 3 മുതല്‍ 7 മില്ലി/ ലിറ്റര്‍ സാധാരണമാണ്. കാത്സ്യം പൈറോഫോസ്‌ഫേറ്റ് സന്ധിയില്‍ അടിഞ്ഞുകൂടി ഉണ്ടാവുന്ന കോണ്‍ഡ്രോ കാല്‍സിനോസിസ് എന്ന രോഗാവസ്ഥ യൂറിക് ആസിഡ് വാതവുമായി വളരെ സാമ്യമുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക.
എന്താണ് ഗൗട്ട്
ഗൗട്ട് എന്നാല്‍ പെരുവിരല്‍ വീര്‍ത്ത് വേദനിക്കുന്ന അവസ്ഥ എന്നാണ് പലരുടെയും മിഥ്യാധാരണ. പെരുവിരലിന്റെ ചുവട്ടില്‍ തുടരെത്തുടരെ സൂചികൊണ്ട് കുത്തുന്ന പോലെയും വേദനയും മരവിപ്പും അനുഭവപ്പെടുന്നതാണ് ഗൗട്ടിന്റെ പ്രാരംഭ ലക്ഷണം. ചിലപ്പോള്‍ കാല് മുഴുവനും മരവിപ്പ്, പാദത്തിന് നൊമ്പരം തുടങ്ങിയ ലക്ഷണങ്ങളോടെയാവാം തുടക്കം. കണങ്കാല്‍, മുട്ട് തുടങ്ങിയ സന്ധികളെയും ബാധിക്കും. പക്ഷേ, ഒരു സമയം ഒരു സന്ധി-അപൂര്‍വമായി രണ്ടു സന്ധികളില്‍- മാത്രമേ വേദനയും നീരും അനുഭവപ്പെടുകയുള്ളൂ. ഒരു സന്ധിയില്‍ നിന്നും മറ്റൊരു സന്ധിയിലേക്ക് മാറി മാറിയും അനുഭവപ്പെടും. ഇതാണ് ഗൗട്ടിന്റെ പ്രത്യേകത. മറ്റ് സന്ധിവേദന രോഗങ്ങളില്‍ (ഉദാ: റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, സിസ്റ്റമിക് ലൂപ്പസ്) ഒരേസമയം വിവിധ സന്ധികളില്‍ വേദനയും നീരും അനുഭവപ്പെടും.
ഗൗട്ട് പഴകിക്കഴിയുമ്പോള്‍ ത്വക്കില്‍ നിറംമാറ്റം സംഭവിക്കാം. ത്വക്കിനടിയില്‍ ചെറുമുഴ ഉണ്ടാകുന്നു. ടോഫി എന്നാണിത് അറിയപ്പെടുന്നത്. ടൊഫേഷ്യസ് ഗൗട്ട് ഇങ്ങനെയാണുണ്ടാവുന്നത്. ഗൗട്ട് തുടങ്ങിയാല്‍ ചികിത്സിച്ച് ഭേദപ്പെടുന്നില്ലെങ്കില്‍ കിഡ്‌നിയില്‍ യൂറിക് ആസിഡ് സ്റ്റോണ്‍ ഉണ്ടാവും. സന്ധിയില്‍ യൂറിക് ആസിഡ് കണ്ടെത്തുന്നതാണ് ഗൗട്ട് ടെസ്റ്റ്.
മാംസ കൊഴുപ്പിലും വിവിധയിനം ഈസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിന്‍ ധാരാളമായുണ്ട്ബ്രഡ്, കേക്ക്, ബിയര്‍, മദ്യം, അവയവ മാംസങ്ങളായ കരള്‍, കിഡ്‌നി ഇവ പ്രധാനമായും ഒഴിവാക്കണം. നെയ്യുള്ള മത്സ്യം, ഒലിവ് എണ്ണ, വെര്‍ജിന്‍ വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക, ചുവന്ന കാബേജ്, നാരങ്ങവര്‍ഗങ്ങള്‍, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ഉള്‍പ്പെടുത്തി -മിതമായ പ്രോട്ടീന്‍, അധികം തവിടുള്ള അന്നജം, കുറഞ്ഞ കൊഴുപ്പുചേര്‍ന്ന ഭക്ഷണക്രമം സ്വീകരിച്ചുകൊണ്ട് ഓര്‍ഗാനോപ്പതിക് ഹോമിയോ ഔഷധങ്ങള്‍ കഴിച്ചാല്‍ യൂറിക് ആസിഡ്, ഗൗട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഞാവല്‍പ്പഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയില്‍ യൂറിക് ആസിഡ് കുറയ്ക്കുന്നതും വേദനയും നീരും ശമിപ്പിക്കുന്നതുമായ ഘടകങ്ങള്‍ ഉണ്ട്.
ശരീരതൂക്കം അധികമുണ്ടെങ്കില്‍ ഭക്ഷണക്രമീകരണം, വ്യായാമം ഇവ ശീലിച്ച് കുറയ്ക്കണം. പട്ടിണി കിടന്നാല്‍ യൂറിക് ആസിഡ് വര്‍ധിക്കും. മൂത്രം എപ്പോഴും ജലനിറത്തില്‍ പോകുന്നു എന്ന് ഉറപ്പാകുംവിധം വെള്ളം കുടിക്കുന്നത് ശീലിക്കുക. മുസമ്പിജ്യൂസ്, നാരങ്ങവെള്ളം ഇവ ശീലിക്കുക. ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം
Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment