കൊളസ്‌ട്രോള്‍, വേണ്ടതും വേണ്ടാത്തതും(cholesterol-diet-control)


മനുഷ്യശരീരത്തിലും രക്തത്തിലും കണ്ടുവരുന്ന ശാരീരിക പ്രവര്‍ത്തനത്തിന് അത്യാവശ്യമായ കൊഴുപ്പ് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. രണ്ട് തരം കൊളസ്ട്രോളുകളാണ് മനുഷ്യ ശരീരത്തില്‍ ഉള്ളത്. നല്ല കൊളസ്ട്രോള്‍ അഥവാ എച്ച്.ഡി.എല്ലും ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍.ഡി.എല്ലും. തെറ്റായ ഭക്ഷണരീതി മൂലവും മറ്റും ചീത്ത കൊളസ്ട്രോളിന്‍െറ അളവ് വര്‍ധിക്കുന്നതാണ് രോഗാവസ്ഥക്ക് കാരണം. ജീവിതം ‘ഡെയ്ഞ്ചര്‍ സോണി'ലാകാതിരിക്കാന്‍ അത്യാവശ്യമായി ഭക്ഷണ നിയന്ത്രണം വരുത്തുകയാണ് കൊളസ്ട്രോള്‍ രോഗികള്‍ ചെയ്യേണ്ടത്. അപകടത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ താഴെ കൊടുത്തിരിക്കുന്ന ഭക്ഷണ ശീലങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ.

വേണ്ടാത്തത്‌ 

പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക- പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നാണ് കൊളസ്ട്രോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. തീര്‍ത്തും ഒഴിവാക്കാനാകാത്ത അവസ്ഥയാണെങ്കില്‍ കുറഞ്ഞ അളവില്‍ മാത്രം കഴിക്കുക. ബീഫ് വിഭവങ്ങളും തൊലിയോടെയുള്ള കോഴിയിറച്ചിയുമെല്ലാം പൂരിത കൊഴുപ്പുകളുടെ കലവറയാണ്. വെളിച്ചെണ്ണ,പാമോയില്‍,പരുത്തിക്കുരു ഓയില്‍,ചോക്കലേറ്റ് തുടങ്ങിയവയെയും പടിക്ക് പുറത്ത് നിര്‍ത്തണം.

അമിതഭക്ഷണം അരുത്. വിഭവങ്ങള്‍ നിയന്ത്രിച്ച ശേഷം വാരിവലിച്ച് കഴിച്ചാല്‍ ആദ്യം ചെയ്തതിന്‍െറ പ്രയോജനം കൂടി ഇല്ലാതാകും. മിതമായ അളവില്‍ മാത്രം കഴിക്കുക



വേണ്ടത് 

നാരുകളടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാം.കൊളസ്ട്രോള്‍ നില താഴുന്നതിന് നാരുകളടങ്ങിയ ഭക്ഷണം പോലെ സഹായകരമായ മറ്റൊന്നില്ല എന്നുതന്നെ പറയാം. തവിടുകളയാത്ത ധാന്യം കൊണ്ട് ഉണ്ടാക്കിയ റൊട്ടി ഉദാഹരണം. ഗോതമ്പ്, ബാര്‍ലി,ഓട്സ് എന്നിവയും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. ഇതുവഴി കൊളസ്ട്രോള്‍ നില താഴുന്നതിനൊപ്പം ഭക്ഷണത്തില്‍ നിന്ന് ആഗീകരണം ചെയ്യുന്ന ഊര്‍ജത്തിന്‍െറ (കാലറി) അളവ് കുറയുകയും ചെയ്യും. ഇതുവഴി അമിത ഊര്‍ജം കൊഴുപ്പായി ശരീരകലകളില്‍ ശേഖരിച്ച് വെക്കാനും അതുവഴി കൊളസ്ട്രോള്‍ നില വര്‍ധിക്കുന്നതിനമുള്ള സാധ്യത ഇല്ലാതാകും.

പഴം,പച്ചക്കറികള്‍ കൂടുതലായി കഴിക്കുക.കാബേജ്,കാരറ്റ്, വെള്ളരിക്ക,പച്ചിലക്കറികള്‍ തുടങ്ങിയവക്ക് മെനുവില്‍ സുപ്രധാന സ്ഥാനം നല്‍കേണ്ടതുണ്ട്. പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കേണ്ടതുണ്ട്.

മല്‍സ്യത്തെ അകറ്റി നിര്‍ത്തേണ്ട. മല്‍സ്യങ്ങള്‍ പ്രത്യേകിച്ച് അയല,മത്തി,ചൂര,സാല്‍മണ്‍ തുടങ്ങിയവ കറി വെച്ച് കഴിക്കണം. ഇവയില്‍ അടങ്ങിയിട്ടുള്ള ഒമേഗാ ത്രീ ഫാറ്റി ആസിഡ് കൊളസ്ട്രോള്‍ നില കുറക്കാന്‍ ഏറെ സഹായകരമാണ്.


ഒരു ദിവസം ആറു മുതല്‍ ഏഴ് കപ്പ് വരെ ധാന്യം, മൂന്നുമുതല്‍ അഞ്ച് കപ്പ് വരെ പച്ചക്കറി, രണ്ട് മുതല്‍ മുതല്‍ നാലു കപ്പ് വരെ പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തിയാല്‍ കൊളസ്ട്രോള്‍ നില സുരക്ഷിതമാക്കി നിര്‍ത്താം.

Home Remodies  

What is premature ejaculation?

Premature ejaculation is uncontrolled ejaculation either before or shortly after sexual penetration. It happens with minimal sexual stimulation and before the person wishes. It may result in unsatisfactory sex for both partners. This can increase the anxiety that may add to the problem. It is one of the most common forms of male sexual dysfunction. It has probably affected every man at some point in his life

Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment