ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ കോപ്പന്‍ഹേഗന്‍ ഉച്ചകോടിയെക്കുറിച്ച് സംസാരിച്ചാല്‍ എങ്ങനെയുണ്ടാകും? അത്ര സുഖകരമായിരിക്കില്ല സംഗതി എന്ന് തീര്‍ച്ച. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ എന്ത് സംസാരിക്കണം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ പലരെയും വലയ്ക്കുന്ന ഒരു കാര്യമാണ്. രതിയുടെ നിമിഷങ്ങളില്‍ സംസാരിക്കേണ്ട വിഷയങ്ങളെ വളരെ ശ്രദ്ധാപൂര്‍വമാണ് തെരഞ്ഞെടുക്കേണ്ടത്.
സെക്സ് ചെയ്യുമ്പോള്‍ സെക്സിനെക്കുറിച്ചു തന്നെയാണ് സംസാരിക്കേണ്ടത് എന്ന കാര്യത്തില്‍ സംശയമില്ല. അടുത്തിടെ കണ്ട ഏതെങ്കിലും സിനിമയിലെ കിടപ്പറ രംഗങ്ങളെക്കുറിച്ച് സംസാരമാകാം. രണ്ടുപേരും ആ സിനിമ കണ്ടിട്ടുണ്ടെങ്കില്‍ അതിലെ രസകരമായ സംഭവങ്ങള്‍ സ്മരിക്കാം. ഒരാളേ കണ്ടിട്ടുള്ളൂ എങ്കില്‍ പങ്കാളിക്ക് ആ രംഗം വിശദീകരിച്ചു കൊടുക്കാം. ആ രംഗത്ത് കാണപ്പെട്ട വ്യത്യസ്തമായ ഒരു ‘പൊസിഷനെ’ക്കുറിച്ച് ചര്‍ച്ചയാകാം.
പങ്കാളിയുടെ ലൈംഗിക അവയവങ്ങളെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടമാകുന്ന കാര്യമാണ്. ഓര്‍ക്കുക, സംസാരിക്കുന്ന സമയത്ത് ‘പ്രവൃത്തി’ തുടരുക തന്നെ വേണം. രതിയില്‍ പങ്കെടുക്കുമ്പോള്‍ പങ്കാളിയുടെ ഏതു ഭാവമാണ് തനിക്കിഷ്ടമെന്ന് പരസ്പരം അറിയിക്കാം. ലൈംഗിക ബന്ധത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രതിയില്‍ ഏര്‍പ്പെടുന്നത് ആവേശം കൂട്ടാന്‍ ഇടയാക്കും.
ഫലിതം പറയാന്‍ പറ്റിയ വേളയുമാണ് ബന്ധപ്പെടുന്ന സമയം. “ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറി...” എന്നതുപോലെയുള്ള ഫലിതമല്ല ഉദ്ദേശിച്ചത്. സെക്സ് കോമഡി പറയുന്നത് പരസ്പര ഉത്തേജനത്തിന് സഹായകമാണ്. പങ്കാളിയുടെ കേളീഭാവങ്ങളെക്കുറിച്ച് നേരിയ തോതിലുള്ള കളിയാക്കലുകളുമാകാം.
വളരെ ഗൌരവമുള്ള കുടുംബപ്രശ്നങ്ങള്‍, രാഷ്ട്രീയ കാര്യങ്ങള്‍, ദുഃഖമുളവാക്കുന്ന വിവരങ്ങള്‍ ഇവയൊന്നും കിടപ്പറയില്‍ ചര്‍ച്ചാവിഷയമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സെക്സിനെക്കുറിച്ചു വായിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലെ കാര്യങ്ങളൊക്കെ രസകരമായി ചര്‍ച്ച ചെയ്യാം. പങ്കാളിയെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ സംസാരിക്കരുത്. വേദനിപ്പിക്കുന്ന തരത്തിലുള്ള കളിയാക്കലുകളോ കുറ്റപ്പെടുത്തലുകളോ വേഴ്ചയ്ക്കിടെ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
0 comments:
Post a Comment