നാപ്‌കിനേക്കാള്‍ നല്ലത് പാന്റി ലൈനേഴ്‌സ്- ഇതാ 4 കാരണങ്ങള്‍(4-reasons-to-use-panty-liners-everyday)

നാപ്‌കിനേക്കാള്‍ നല്ലത് പാന്റി ലൈനേഴ്‌സ്- ഇതാ 4 കാരണങ്ങള്‍

സ്‌ത്രീകളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സാനിട്ടറി നാപ്കിനുകള്‍. മാസമുറ സമയത്ത് അണുബാധയ്‌ക്കുള്ള സാധ്യത ഒഴിവാക്കാന്‍ കുറഞ്ഞത് നാലു മണിക്കൂറിനിടയില്‍ നാപ്കിന്‍ മാറണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇപ്പോള്‍ നാപ്കിനേക്കാള്‍ മികച്ചത് പാന്റി ലൈനേഴ്‌സ് ആണെന്ന വാദവും ശക്തമാണ്. അണ്ഡോല്‍പാദന സമയത്തും വജൈനല്‍ ഡിസ്ചാര്‍ജ് കൂടുതല്‍ ഉള്ളപ്പോഴും പാന്റി ലൈനേഴ്‌സ് ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാദിവസവും ഇത് ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. പാന്റി ലൈനേഴ്സ് ഉപയോഗിക്കുന്നതിന്റെ മെച്ചം എന്തൊക്കെയാണെന്ന് നോക്കാം...

1, ദിവസം മുഴുവന്‍ ഫ്രഷ് ആയിരിക്കാം- വജൈനല്‍ ഡിസ്ചാര്‍ജ് ഉള്ള സമയങ്ങളില്‍ നാപ്കിനുകളേക്കാള്‍ ഫലപ്രദമാണ് പാന്റി ലൈനേഴ്‌സ്. അടിവസ്‌ത്രങ്ങളും ശരീരഭാഗങ്ങളും നനയാതിരിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം. 

2, ഇനി ധൈര്യമായി ചിരിക്കാം- ആയാസകരമായ കാര്യങ്ങള്‍ ചെയ്യുന്ന സമയത്ത് പാന്റ്സ് ഉള്‍പ്പടെയുള്ള വസ്‌ത്രങ്ങള്‍ നനയാതെ പാന്റി ലൈനേഴ്‌സ് സഹായിക്കും. ഉറക്കെ ചിരിക്കുമ്പോള്‍ അടിവസ്‌ത്രം നനയുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് പാന്റി ലൈനേഴ്സ്

3, ഓട്ടത്തിലും രക്ഷകന്‍- രാവിലെ പതിവായി ഓടുന്നവര്‍ക്ക് രക്ഷയാണ് പാന്റി ലൈനേഴ്സ്. ഇത് ധരിച്ചാല്‍ സുഖപ്രദമായി ഓടാനും സൈക്കിള്‍ ചവിട്ടാനും സ്‌കൂട്ടി ഓടിക്കാനും സാധിക്കും. 

4, മാസമുറ സമയങ്ങളില്‍ ഏറ്റവും അനുയോജ്യം- അപ്രതീക്ഷിതമായി മാസമുറ എത്തുമ്പോള്‍, പാന്റി ലൈനേഴ്സ് ബാഗിലുണ്ടെങ്കിലും ഒട്ടും ടെന്‍ഷന്‍ വേണ്ട. മാസമുറ സമയങ്ങളില്‍ സാനിട്ടറി നാപ്കിന്‍ പാഡുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സൗകര്യപ്രദവും അനുയോജ്യവുമാണ് പാന്റി ലൈനേഴ്‌സ്. 

എങ്ങനെയാണ് പാന്റി ലൈനേഴ്‌സ് ഉപയോഗിക്കേണ്ടത്? ഈ വീഡിയോ കണ്ടുനോക്കൂ...

Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment