5 മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ കുട്ടിയുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം(5-ways-to-increase-memory-of-your-child)


5 മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ കുട്ടിയുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം

കുട്ടികളുടെ ശാരീരികമായ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് മാനസികമായ വികാസവും. ബുദ്ധിക്കൊപ്പം ഓര്‍മ്മശക്തിയും കുട്ടികള്‍ക്ക് ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനാകും. ഇതിനായി തേന്‍, ഉണക്കിയ പഴങ്ങള്‍, ബദാം പോലെയുള്ള പരിപ്പുകള്‍ എന്നിവയൊക്കെ കുട്ടികള്‍ക്ക് ആവശ്യാനുസരണം നല്‍കണം. ഒപ്പം ഇലക്കറികള്‍, പാല്‍, മല്‍സ്യം എന്നിവയൊക്കെ മാനസികമായ വളര്‍ച്ചയെ സഹായിക്കുന്നവയാണ്. ഭക്ഷണശീലത്തിന് പുറമെ കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന 5 മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, യോഗ- സ്ഥിരമായി യോഗ പരിശീലിക്കുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച സാധ്യമാക്കാം. സര്‍വാംഗാസന, പശ്ചിമോട്ടാസന, ഭുജംഗാസന എന്നീ യോഗ മുറകള്‍ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും.

2, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ പറഞ്ഞുകൊടുക്കാം- കുട്ടികള്‍ ഉറങ്ങാനായി കിടക്കുമ്പോള്‍ കഥകള്‍ പറഞ്ഞുകൊടുക്കുന്നതും വായിച്ചുകൊടുക്കുന്നതും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഭാഷാപരമായ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും, ആകാക്ഷ, ജിജ്ഞാസ, ഓര്‍മ്മ എന്നിവ കൂട്ടുന്നതിനും കിടക്കാന്‍ നേരമുള്ള കഥകള്‍ സഹായിക്കും. 

3, കളികള്‍- കുട്ടികളെ ആവശ്യമായ സമയം കളിക്കാന്‍ അനുവദിക്കുക. മറ്റുള്ള കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോകുന്നതില്‍നിന്ന് കുട്ടികളെ വിലക്കരുത്. വിവിധതരം കളികളില്‍ ഏര്‍പ്പെടുന്നത് മറ്റുള്ളവരുമായുള്ള ബന്ധം ദൃഢമാക്കുന്നതിനൊപ്പം, കുട്ടിയുടെ ഓര്‍മ്മശക്തിക്കും ബുദ്ധിക്കും ഇത് നല്ലതാണ്. 

4, ഒഴിവുവേളകള്‍ ആനന്ദകരമാക്കുക- പഠിത്തത്തില്‍നിന്നുള്ള സമ്മര്‍ദ്ദങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. അവര്‍ക്ക് ഇഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുക, അവര്‍ക്കൊപ്പം കളിക്കുക, പുറത്തുകൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങളില്‍ അച്ഛനമ്മമാര്‍ ശ്രദ്ധ പതിപ്പിക്കുക. 

5, മെമ്മറി ഗെയിമുകള്‍- ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഗെയിമുകള്‍ കുട്ടികളെ പരിശീലിപ്പിക്കുക. വീഡിയോ ഗെയിമുകള്‍ക്ക് പകരം ഇത്തരം ഗെയിമുകളിലുള്ള താല്‍പര്യം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുക.
Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment